സുലൈബിക്കാത്ത് ജയിലില്‍ തീപിടിത്തം; ഒരു മരണം
Friday, June 24, 2016 6:29 AM IST
കുവൈത്ത്: സുലൈബിക്കാത്തിലെ പ്രധാന ജയിലിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സിറിയക്കാരനായ തടവുകാരനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സുലൈബിയ സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്നു കേസിലെ തടവുകാരെ പാര്‍പ്പിക്കുന്ന നാലാം നമ്പര്‍ ഡോര്‍മെട്രിയിലാണു തീ പടര്‍ന്നത്. പരിക്കേറ്റവരെ ഫര്‍വാനിയ, സബാഹ്, ജഹ്റ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിനു കാരണമായതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നത്തിെയ ഫയര്‍ഫോഴ്സ് യൂണിറ്റുകളാണു തീ നിയന്ത്രണവിധേയമാക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍