സൌത്ത് ഏഷ്യന്‍ ഫെസ്റിവല്‍ 2016: ജൂലൈ 16, 17 തീയതികളില്‍
Friday, June 24, 2016 6:26 AM IST
ടൊറേന്റോ: സൌത്ത് ഏഷ്യന്‍ ഫെസ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും. ജൂലൈ 16, 17 (ശനി, ഞായര്‍) തീയതികളില്‍ ടൊറേന്റോ ജെറാര്‍ഡ് സ്ട്രീറ്റില്‍ നടക്കുന്ന സൌത്ത് ഏഷ്യന്‍ ഫെസ്റിവല്‍ 2016 വേനല്‍ക്കാല വിനോദമേളയ്ക്കു മാറ്റുകൂട്ടും.

ഇന്ത്യയിലെയും തെക്കന്‍ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികള്‍ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകള്‍ സന്ദര്‍ശിച്ച ഏറ്റവും വലിയ കലാമേളയ്ക്കാണു നഗരം ഒരുങ്ങിയിരിക്കുന്നത്.

ഫോള്‍ക് ഡാന്‍സ്, കുച്ചിപ്പിടി, സംഗീതം, കഥപറച്ചില്‍ മറ്റു പരമ്പരാഗത കലാരൂപങ്ങള്‍ തുടങ്ങി വിവിധ പ്രദേശക്കാരുടെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മഹാ മാമാങ്കത്തിനു പ്രവേശനം സൌജന്യമാണ്.

ടിഡി ബാങ്ക് കാനഡ പ്രധാന സ്പോണ്‍സര്‍ ആയിട്ടുള്ള പരിപാടിയുടെ വാര്‍ത്താ മാധ്യമ ടീം നയിക്കുന്നത് വിവിധ ഭാഷാ വാര്‍ത്താ മാധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇന്തോ കനേഡിയന്‍ പ്രസ്ക്ളബ്ബ് ആണ്. മാധ്യമപ്രവര്‍ത്തകരുടെ സൌകര്യാര്‍ഥം പ്രത്യേക സ്റാളും തുറന്നിട്ടുണ്ട്.

പ്രധാന എഴുത്തുകാരുടെ പുസ്തക പ്രകാശനം, ബോളിവുഡ് സിനിമ, നാടകം തുടങ്ങിയ വിവിധങ്ങളായ പരിപാടികളും ഫെസ്റിവലിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ംംം.ശിറീരമിമറശമിുൃലരൈഹൌയ.ീൃഴ/ഒഠങഘ/ശിറലഃ.വാഹ / ംംം.ളലശ്െേമഹീളീൌവേമശെമ.രീാ

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള