മോഡേണ്‍ സ്കൂള്‍ വിജയികളെ ആദരിച്ചു
Friday, June 24, 2016 6:24 AM IST
റിയാദ്: മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്നും 2015-16 അധ്യയന വര്‍ഷം എല്ലാ വിഷയങ്ങളിലും എ വണ്‍, എ ടു ഗ്രേഡുകള്‍ നേടിയ കുട്ടികളെ സ്കൂള്‍ മാനേജ്മെന്റും സ്റാഫ് അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു.

വിജയികള്‍ക്ക് മൊമെന്റോകളും മെഡലുകളും സമ്മാനിച്ചു. ജനറല്‍ മാനേജര്‍ പി.വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് എംഡി ടി.പി. മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദമാം അല്‍ മുന സ്കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

മോഡേണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് 2017 മാര്‍ച്ചില്‍ പത്താം ക്ളാസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥികള്‍ അവരുടെ പഠനാനുഭവങ്ങള്‍ പങ്കുവച്ചതും പത്താം ക്ളാസുകാരുടെ 'വീ ടൂ കാന്‍ ഡു' സെഷനും ശ്രദ്ധേയമായി.

അല്‍ ഹസ അല്‍നൂര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബൂട്ടി മാസ്റ്റര്‍, സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ റശീദ്, വൈസ് പ്രിന്‍സിപ്പല്‍ ഷാഫി മോന്‍, മുഹമ്മദ് ഹനീഫ്, ടി.പി. സാജിത തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ എം.ടി.പി. മുനീര്‍, സ്കൌട്ട് മാസ്റര്‍ മണ്ണില്‍ അബൂബക്കര്‍, സിറാജുദ്ദീന്‍, അബ്ദുല്‍ സലിം വാഫി, ജാഫര്‍, പി. മുനീര്‍, ജിജോ കെ. ജോര്‍ജ്, ക്രിസ്റ്റിന ആനന്ദ്, സാജുദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍