ജിദ്ദ മമ്പാട് കോളജ് അലൂംനി ഇഫ്താര്‍ സംഗമം നടത്തി
Thursday, June 23, 2016 6:15 AM IST
ജിദ്ദ: മമ്പാട് കോളജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

പ്രസിഡന്റ് ഹാരിസ് വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദ ഭരണ സമിതി അംഗം അഡ്വ. ഷംസുദീന്‍ മുഖ്യാതിഥിയായിരുന്നു. അംഗങ്ങള്‍ക്ക് അഡ്വ. ഷംസുധീനുമായി സംവദിക്കാനുള്ള അവസരം ഒരുക്കി.

സെക്രട്ടറി റഷാദ് കരുമാര, കെ.ടി.എ. മുനീര്‍, നിസാം പാപ്പറ്റ, അബ്ദുല്‍ മുഹൈമിന്‍, സൈഫുദ്ദീന്‍ വാഴയില്‍, ബഷീര്‍ അലി പരുത്തിക്കുന്നന്‍, സമീര്‍ കൂര്‍മത്ത് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍