പേരോടിന്റെ റംസാന്‍ പ്രഭാഷണം ജൂണ്‍ 24ന്
Thursday, June 23, 2016 6:13 AM IST
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥി മൌലാന പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ റംസാന്‍ പ്രഭാഷണം ജൂണ്‍ 24നു (വെള്ളി) അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും.

രാത്രി 10ന് താറാവീഹ് നിസ്കാര ശേഷം നടക്കുന്ന പരിപാടി പ്രമുഖ വ്യവസായി എം.എ. യുസുഫലി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും.

അബുദാബി നാഷണല്‍ തിയേറ്ററില്‍ പതിനായരിം ആളുകള്‍ക്ക് ഇരുന്നു പ്രഭാഷണം ശ്രവിക്കാനുള്ള സൌകര്യമാണ് സംഘാടകര്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി നഗരസഭയുടെ 56, 54, 34 എന്നീ നമ്പര്‍ ബസുകളില്‍ കയറിയാല്‍ നാഷണല്‍ തിയേറ്ററില്‍ എത്തിചേരാം. കൂടാതെ തറാവീഹ് നിസ്കാരത്തിനുശേഷം വിവിധ പള്ളികളില്‍ നിന്നും പ്രത്യേക ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശഹാമ, ബനിയാസ്, മുസഫഫ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ബസ് സൌകര്യം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള