അരുണ്‍ ജോര്‍ജ് പ്രവാസി ചാനലില്‍
Thursday, June 23, 2016 6:08 AM IST
ന്യൂയോര്‍ക്ക്: വളരെ ചെറുപ്പം വലിയ കണ്ടുപിടുത്തം വൈറ്റ്ഹൌസിന്റെ അംഗീകാരം നേടുക ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക ക്ഷണിതാവായിരിക്കുക അന്തര്‍ദേശീയ എക്സിബിഷനില്‍ സമ്മര്‍ദ്ദം ഒന്നും കൂടാതെ കേന്ദ്രമന്ത്രിയോടും അമേരിക്കന്‍ ഉദ്യോഗസ്ഥരോടുമൊപ്പം പങ്കെടുക്കുക എന്നത് ഏവരുടേയും ഒരു സ്വപ്നം മാത്രമാണ്. എന്നാല്‍ ഇതു യാഥാര്‍ഥ്യമായത് തിരുവനന്തപുരം സ്വദേശികളും സഹോദരരുമായ അരുണ്‍ ജോര്‍ജ്, അനൂപ് ജോര്‍ജ് എന്നിവര്‍ക്കാണ്.

ന്യൂയോര്‍ക്കിലെത്തിയ അരുണ്‍ ജോര്‍ജ് പ്രവാസി ചാനല്‍ സ്റുഡിയോയിലെത്തി ജനപ്രിയ എഴുത്തുകാരനും നമസ്കാരം അമേരിക്കയുടെ അവതാരകനുമായ ജോര്‍ജ് തുമ്പയിലിനോട് മനസു തുറക്കുന്നു. താന്‍ കടന്നു പോന്ന വഴികള്‍, കണ്ടുപിടിച്ച കാറ്റാടി യന്ത്രം, കൂട്ടിനു കൂടെ കൂടിയവര്‍, ഇനിയെങ്ങോട്ട് എല്ലാം ജൂണ്‍ 24നു (വെള്ളി) രാത്രി എട്ടിന് പ്രവാസി ചാനലില്‍

വിവരങ്ങള്‍ക്ക് 1 908 345 5983.