ഐസിപിഎഫിനു പുതിയ നേതൃത്വം
Thursday, June 23, 2016 6:08 AM IST
ദുബായി: ആഗോള തലത്തില്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐസിപിഎഫിന്റെ (ഇന്റര്‍ കോളജിയേറ്റ് പ്രയര്‍ ഫെല്ലോഷിപ്) യുഎഇ ഈസ്റ് കോസ്റ് റീജണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡഗ്ളസ് ജോസഫ് (പ്രസിഡന്റ്), ഹിമ ബാബു (വൈസ് പ്രസിഡന്റ്), അരുള്‍ ക്രിസ്ജോ (സെക്രട്ടറി), ഹന്ന റേച്ചല്‍ (ജോ. സെക്രട്ടറി), ഡാള്‍ട്ടന്‍ ജോസഫ് (ട്രഷറര്‍), ജേക്കബ് രാജു (ജോ. ട്രഷറര്‍), ലിജിത്, ഷിന്റു, റിനു, ഡെന്നിസ് (പ്രമോഷണല്‍ സെക്രട്ടറിമാര്‍), ജയിംസ് ഈപ്പന്‍, സൈമണ്‍ വര്‍ഗീസ്, ജെ.എം. ഫിലിപ്പ് (രക്ഷാധി കാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഐസിപിഎഫിന്റെ പ്രവര്‍ത്തനോദ്ഘാടനം ജെ. വര്‍ഗീസ് നിര്‍വഹിച്ചു. യുഎഇ കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു.