ന്യൂയോര്‍ക്ക് ഫൊറോന പിക്നിക് ജൂലൈ നാലിന്
Thursday, June 23, 2016 6:06 AM IST
ന്യൂയോര്‍ക്കിലെ ക്നാനായ ഫൊറോനയുടെ കീഴിലുള്ള റോക്ലാന്റ്, ന്യൂജേഴ്സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെസ്റ്ചെസ്റര്‍ എന്നീ ക്നാനായ മിഷനുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഫൊറോന പിക്നിക് ലോംഗ്ഐലന്‍ഡിലെ സെന്റ് സ്റീഫന്‍ ക്നാനായ ഫൊറോന പള്ളിയില്‍ നടത്തുന്നു.

വിവിധ പ്രായത്തിലുള്ളവര്‍ക്കായി നിരവധി മത്സരങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: വികാരി ഫാ. ജോസ് തറയ്ക്കലുമായോ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ