കേരള ഡിബേറ്റ് ഇലക്ഷന്‍ ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നു
Thursday, June 23, 2016 4:56 AM IST
ഹൂസ്റന്‍: അമേരിക്കയിലെ പ്രബലമായ രണ്ടു സെക്കുലര്‍ ദേശീയ പ്രസ്ഥാനങ്ങളായ ഫൊക്കാന-ഫോമ കണ്‍വെന്‍ഷനുകളും തെരഞ്ഞെടുപ്പുകളും അടുത്ത രണ്ടാഴ്ചകളിലായി യഥാക്രമം ടൊറോന്റോയിലും മയാമിയിലും നടത്തും. ഇതില്‍ ആദ്യം നടക്കുന്ന കണ്‍വെന്‍ഷനും ഇലക്ഷനും ഫൊക്കാനായുടേതായതിനാല്‍ ഫൊക്കാന സ്ഥാനാര്‍ഥികള്‍ക്കും, അതിനടുത്ത ദിവസം ഫോമ സ്ഥാനാര്‍ഥികള്‍ക്കും വോട്ടറന്മാരായ ഡെലിഗേറ്റുകള്‍ക്കും അംഗസംഘടനകള്‍ക്കും സര്‍വോപരി അറിയാനും ചോദിക്കാനും അവകാശമുള്ള പൊതുജനങ്ങള്‍ക്കുമായിട്ട് കേരള ഡിബേറ്റ് ഫോറം ഈ പരിപാടി തികച്ചും സൌഹാര്‍ദ്ദപരമായി സംഘടിപ്പിക്കുകയാണ്.

ജൂണ്‍ 28-നു (ചൊവ്വ) വൈകുന്നേരം എട്ടു മുതല്‍ (ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ്-ന്യൂയോര്‍ക്ക് ടൈം) ആരംഭിക്കുന്ന ടെലിഫോണ്‍ കോണ്‍ഫറന്‍സ് സ്റൈലിലുള്ള ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ 2016 ഫൊക്കാന പ്രവര്‍ത്തക സമിതിയിലെ ഏതു തസ്തികയിലേക്കു മല്‍സരിക്കുന്നവര്‍ക്കും അവരെ സ്വയം ഫൊക്കാന വോട്ടര്‍മാര്‍ക്കും മറ്റ് അംഗ സംഘടനാ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരസുലഭ സന്ദര്‍ഭമായിരിക്കും ലഭ്യമാകുക.

ജൂണ്‍ 29 ബുധന്‍ വൈകുന്നേരം എട്ടു മുതല്‍ (ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ്-ന്യൂയോര്‍ക്ക് ടൈം)ആരംഭിക്കുന്ന ടെലിഫോണ്‍ കോണ്‍ഫറന്‍സ് സ്റൈലിലുള്ള ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ 2016 ഫോമാ പ്രവര്‍ത്തക സമിതിയിലെ ഏതു തസ്തികയിലേക്കു മല്‍സരിക്കുന്നവര്‍ക്കും അവരെ സ്വയം ഫോമാ വോട്ടറന്മാര്‍ക്കും മറ്റ് അംഗ സംഘടനാ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരസുലഭ സന്ദര്‍ഭമായിരിക്കും ലഭ്യമാകുക. 2014ലും ഇതേപോലെ ഫൊക്കാനാ, ഫോമാ ടെലി ഡിബേറ്റ് നടത്തിയിരുന്നു.

ടെലികോണ്‍ഫറന്‍സ് ഓപ്പണ്‍ ഫോറത്തി ലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605-562-3140 അക്ക്സസ് കോഡ് : 605988.

കൂടാതെ കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി. ജോര്‍ജ്: 832-295-1487, സണ്ണി വള്ളിക്കളം: 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ് കൂവള്ളൂര്‍: 914-409-5772, ടോം വിരിപ്പന്‍: 832-462-4596, മാത്യൂസ് ഇടപ്പാറ: 845-309-3671, സജി കരിമ്പന്നൂര്‍: 813-263-6302, തോമസ് ഓലിയാന്‍കുന്നേല്‍: 713-679-9950, എ.വി. വര്‍ഗീസ് : 914-433-2255