ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഡബ്ള്യുഎംസി അമേരിക്ക റീജണ്‍ അനുശോചിച്ചു
Wednesday, June 22, 2016 6:17 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ രൂപീകരണ പ്രക്രിയയില്‍ മുഖ്യപങ്കാളിയും സീനിയര്‍ ലീഡറുമായ ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക നിര്യാണത്തില്‍ അമേരിക്ക റീജണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ഷാജി രാമപുരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അനുശോചിച്ചു.

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന പരേതന്‍ നിരവധി സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

പരേതന്റെ നിര്യാണത്തിലൂടെ ഡബ്ള്യുഎംസിക്ക് ഗ്ളോബല്‍ തലത്തില്‍ നികത്താനാവാത്ത നഷ്ടമാണെന്നു യോഗം വിലയിരുത്തി.

ആന്‍ഡ്രു പാപ്പച്ചന്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗോപാലപിള്ള, ചെറിയാന്‍ അലക്സാണ്ടര്‍, ഏലിയാസ് കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, പ്രമോദ് നായര്‍, സിസില്‍ ചെറിയാന്‍, അലക്സ് അലക്സാണ്ടര്‍, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, ഫ്രാന്‍സിസ് ജോര്‍ജ്, വര്‍ഗീസ് മാത്യു, സുജന്‍ മാത്യൂസ്, ജയശങ്കര്‍ പിള്ള, രഞ്ജിത് ലാല്‍ എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍