ഫോമ കണ്‍വന്‍ഷനു തിരി തെളിക്കാന്‍ ബഹുമുഖപ്രതിഭകള്‍
Wednesday, June 22, 2016 6:15 AM IST
ഫ്ളോറിഡ: മയാമിയില്‍ ജൂലൈ ഏഴു മുതല്‍ പത്തു വരെ നടക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് തിരി തെളിക്കാന്‍ ബഹുമുഖപ്രതിഭകള്‍. മയാമി ബീച്ച് സിറ്റി മേയര്‍ ഫിലിപ്പ് ലീവൈന്‍, അറ്റ്ലാന്റ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നാഗേഷ് സിംഗ്, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഓണററി കോണ്‍സുല്‍ ജനറല്‍ ഓഫ് സ്ളോവോക്യ ഡോ. സി.ജെ. റോയി, ഡോ. എം.വി. പിള്ള, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയന്‍ ഐപിസ്, മുന്‍ മന്ത്രി ബിനോയ് വിശ്വം, മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂട്, വിജയ് മസാല ഉത്പന്നങ്ങളായ മൂലന്‍സ് ഗ്രൂപ്പിന്റെ ഉടമ വര്‍ഗീസ് മൂലന്‍, ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂര്‍ എന്നീ പ്രമുഖരും വിവിധ കാര്യപരിപാടികള്‍ക്കു തിരിതെളിക്കും.

കണ്‍വന്‍ഷനു കൊടിയേറി നില്‍ക്കുമ്പോള്‍, ഒരു ഉത്സവത്തിന്റെ തിരക്കാണു ഫോമ നേതാക്കള്‍ക്ക്. കാര്യപരിപാടികളുടെ പൂര്‍ണരൂപം പിന്നീട് അറിയിക്കുമെന്നു കണവന്‍ഷന്‍ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു തോമസ് പന്തളം