'ഏതൊന്നാണോ നിങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യജിച്ചത് അതാണ് നിങ്ങള്‍ ആസ്വദിച്ചത്'
Wednesday, June 22, 2016 6:13 AM IST
ഫിലഡല്‍ഫിയ: അടയാളങ്ങളുടെ സമൃദ്ധികൊണ്ട് ആഘോഷിക്കേണ്ട കൂദാശയാണ് സ്നേഹം. സ്നേഹം പോലെ തോന്നിക്കുന്ന പല പ്രവര്‍ത്തികളില്‍ കുടുങ്ങി യഥാര്‍ഥമായ സ്നേഹം എന്താണെന്നുപോലും അറിയാത്തവരായി നാം ജീവിക്കുന്നു. നിങ്ങള്‍ എത്ര എത്ര സുഖങ്ങള്‍ പങ്കിട്ടു എന്നതിലല്ല, നിങ്ങള്‍ അവര്‍ക്കുവേണ്ടി ഏതറ്റം വരെ ത്യജിക്കാന്‍ തയാറായി എന്നതാണ് സ്നേഹത്തിന്റെ പൂര്‍ണത. ഏതൊന്നാണോ നിങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യജിച്ചത് അതാണ് നിങ്ങള്‍ ആസ്വദിച്ചത്- സണ്ണി സ്റീഫന്‍ പറഞ്ഞു. ഫിലഡല്‍ഫിയ മാല്‍വീന്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടന്ന ഏകദിന കുടുംബവിശുദ്ധീകരണ ധ്യാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴമേറിയ വചന പ്രബോധനങ്ങളും കുടുംബജീവിതപാഠങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സ്നേഹസന്ദേശം നല്‍കി. ശാഠ്യങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസീവ്നസ് ഇതൊക്കെയല്ല സ്നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ യഥാര്‍ഥമായ മാനസാന്തരമെന്നും സണ്ണി സ്റീഫന്‍ പറഞ്ഞു.

സെമിനാര്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദൈവാനുഭവമായി അനുഭവപ്പെട്ടെന്നു വികാരി ഫാ. റോയി എ. തോമസും ട്രസ്റി സാമും അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ക്ക്: ജേക്കബ് മാത്യു 516 787 9801, ഋാമശഹ: ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ, ംംം.ംീൃഹറുലമരലാശശീിൈ.ില

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍