ആയഞ്ചേരി ശംസുല്‍ ഉലമാ അക്കഡേമിക് ബഹറിന്‍ കമ്മിറ്റി നിലവില്‍ വന്നു
Wednesday, June 22, 2016 6:12 AM IST
മനാമ: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ആയഞ്ചേരി ശംസുല്‍ ഉലമാ അക്കഡേമിക് ബഹറിന്‍ കമ്മിറ്റി നിലവില്‍ വന്നു.

മനാമയിലെ സമസ്ത ബഹറിന്‍ കേന്ദ്ര ആസ്ഥാനത്തു നടന്ന ആയഞ്ചേരി, തിരുവള്ളൂര്‍, വില്ല്യാപ്പള്ളി, പുറമേരി, വേളം പഞ്ചായത്തില്‍ പെട്ടവരുടെ സംയുക്ത സംഗമത്തിലാണ് അക്കാഡമിയുടെ പ്രഥമ ബഹറിന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബഹറിനില്‍ പുറത്തിറക്കുന്ന ബ്രോഷറിന്റെ പ്രകാശനം സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ആയഞ്ചേരി അമ്മദ് ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി, ബഹറിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശാഫി വേളം, കടമേരി റഹ്മാനിയ അറബിക് കോളജ് ബഹറിന്‍ കമ്മിറ്റി പ്രസിഡന്റ് ടിപ് ടോപ്പ് ഉസ്മാന്‍ റഹ്മാനീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഖാസിം റഹ്മാനി പടിഞ്ഞാറത്തറ, സലിംഫൈസി പന്തീരിക്കര, ഉബൈദുല്ലാ റഹ്മാനി കൊമ്പംകല്ല്, ഖാസിം മൌലവി, നൌഷാദ് തിരുവള്ളൂര്‍, ഫൈസല്‍ കോട്ടപ്പള്ളി, നവാസ് നിട്ടൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സ്ഥാപനത്തിന്റെ ബഹറിന്‍ ഭാരവാഹികളായി ആയഞ്ചേരി അഹമ്മദ് ഹാജി (പ്രസിഡന്റ്), മുഹമ്മദ് ശാഫി വേളം (ജനറല്‍ സെക്രട്ടറി), കനോത്ത് കുഞ്ഞബ്ദുള്ള (ട്രഷറര്‍) എന്നിവരെയും അബ്ദുല്‍ ഹമീദ് താനിയുള്ളതില്‍, കുഞ്ഞബ്ദുള്ള മാസ്റര്‍ ജീലാനി, അഷ്റഫ് തോടന്നൂര്‍, മൊയ്തു ഹാജി ആയഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), നൌഷാദ് തിരുവള്ളൂര്‍, ജലീല്‍ തറമല്‍, ഫൈസല്‍ കോട്ടപ്പള്ളി, കെ.കെ. ഷംസുദ്ദീന്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.