ഫിലഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്റെ പിക്നിക് ജൂണ്‍ 25ന്
Tuesday, June 21, 2016 5:58 AM IST
ഫിലഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇതര സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25നു (ശനി) രാവിലെ ഒന്‍പതു മുതല്‍ (ജഹമ്യംശരസശ ജമൃസ, ജമ്ശഹശീി 1, 2035 ണ. ങമുഹല അ്ല, ഘമിഴവീില, ജഅ19047) നടത്തും.

അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തി വരാറുളള ഈ വര്‍ഷത്തെ പിക്നികില്‍ വിവിധയിനം പുതമയാര്‍ന്ന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും സഹായ സഹകരണങ്ങള്‍ നല്‍കി വരുന്ന വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും ഉളള നന്ദിയും കടപ്പാടും ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള കായിക വിനോദങ്ങള്‍ മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ്(കോര്‍ഡിനേറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.

ജോസഫ് മാണി, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍, ജയിംസ് അന്ത്രയോസ്, ജോണ്‍ പി. വര്‍ക്കി, മാത്യു ജോഷ്വ, ജോഷി കുര്യാക്കോസ്, രാജു കുരുവിള, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, സെറിന്‍ കുരുവിള, സാബു പാമ്പാടി, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, ജേക്കബ് തോമസ്, വര്‍ക്കി പൈലോ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി പിക്നികിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

കോട്ടയവും പരിസരപ്രദേശങ്ങളിലുമുളള എല്ലാ നിവാസികളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും കുടുംബ സമേതം പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.സീമ്യേേമാമീരശമശീിേ.ീൃഴ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്