മാവേലിക്കര അസോസിയേഷന്റെ ഇഫ്താര്‍ ഹൃദ്യമായി
Tuesday, June 21, 2016 5:58 AM IST
കുവൈത്ത്: മനുഷ്യനന്മ വിളിച്ചോതുന്ന റംസാനോടനുബന്ധിച്ച് മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പു തുറയും മത സൌഹാര്‍ദ സംഗമവും ജൂണ്‍ 20നു വൈകുന്നേരം ആറിന് അബാസിയ സാരഥി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെകെഎംഎ ഹസാവിയ യുണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ക്കലം മൌലവി ഇഫ്താര്‍ പ്രഭാഷണം നടത്തി. അസോസിയേഷന്‍ രക്ഷാധികാരിയും എന്‍എസ്എസ് കുവൈറ്റ് പ്രസിഡന്റുമായ ഉല്ലാസ് കുമാര്‍ ആശംസകള്‍ നേര്‍ന്നു.

സണ്ണി പത്തിചിര, സാമൂഹിക പ്രവര്‍ത്തകന്‍ സാം പൈനുംമൂട്,ഫിലിപ്പ് തോമസ്, നൈനാന്‍ ജോണ്‍, സാബു മാവേലിക്കര, മാത്യു ചെന്നിത്തല, മധു വെട്ടിയാര്‍, പ്രവീണ്‍ കുറുപ്പ്, ബിനു രാജന്‍, തോമസ് മാത്യു, ജോമോന്‍, അനീഷ് കുട്ടപായി എന്നിവര്‍ ഇഫ്താറിനു നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബിജു കണ്ടിയൂര്‍, പ്രോഗ്രാം കണ്‍വീനര്‍ സാക്കിര്‍ പുത്തന്‍പാലം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍