ഡാളസില്‍ മാത്ത് ചലഞ്ച് മത്സരങ്ങള്‍ ജൂണ്‍ 25ന്
Tuesday, June 21, 2016 5:56 AM IST
ഇര്‍വിംഗ് (ഡാളസ്): കെജി മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി മാത്ത് ചലഞ്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഗ്ളോബല്‍ ഇഗ്നൈറ്റഡ് സംഘടിപ്പിക്കുന്ന മത്സരം ജൂണ്‍ 25നു (ശനി) ഇര്‍വിംഗ് നോര്‍ത്ത് മെക്കാര്‍തറില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് ആരംഭിക്കുക.

മാത്ത് ഒളിമ്പ്യാഡ്, സ്റേറ്റ് നാഷണല്‍ നിലവാരത്തിലാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

മത്സര വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ഴഹീയമഹഹ്യശഴിശലേറ.ീൃഴ, 214 356 8026.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍