സൂര്യാഘാതം: ഇരട്ടക്കുട്ടികള്‍ ട്രക്കിലിരുന്നു മരിച്ചു
Tuesday, June 21, 2016 5:56 AM IST
ലൂസിയാന: ലൂസിയാനയില്‍ മൂന്നുവയസുള്ള പെണ്‍കുട്ടിയും ഇരട്ട സഹോദരനും മരിച്ചത് സൂര്യാഘാതമേറ്റാണെന്നു ജൂണ്‍ 20നു അധികൃതര്‍ വെളിപ്പെടുത്തി.

ശനിയാഴ്ചയാണ് ഇരട്ടക്കുട്ടികള്‍ ട്രക്കില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ബോസിയര്‍ സിറ്റി ഹോമിനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ഇവരുടെ തന്നെ ട്രക്കിലായിരുന്നു കുട്ടികളെ കണ്െടത്തിയത്. ഇടനെതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ബോസിയര്‍ ഡെപ്യൂട്ടി ഷെറീഫിന്റെ ഭാര്യയും കുട്ടികളുടെ മാതാവുമായ സ്ത്രീയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്നു അന്വേഷണത്തിനൊടുവിലാണു കുട്ടികളെ മരിച്ച നിലയില്‍ ട്രക്കില്‍ കണ്െടത്തിയത്. കുട്ടികളുടെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലായിരന്നുവെന്നു ബോസിയര്‍ സിറ്റി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാര്‍ക്ക് നാറ്റ്ലി പറഞ്ഞു.

ഓട്ടോപ്സിക്കുശേഷമാണ് മരണ കാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചത്. കുട്ടികള്‍ എങ്ങനെ ട്രക്കിനകത്തെത്തി എന്നു കണ്െടത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍