കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്‍ അത്താഴവിരുന്നൊരുക്കി
Tuesday, June 21, 2016 5:02 AM IST
റിയാദ്: കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്‍ (കൊപ്ര) റിയാദ് ഘടകം പ്രവാസി സുഹൃത്തുക്കള്‍ക്കും സംഘടനയിലെ അംഗങ്ങള്‍ക്കുമായി ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ അത്താഴ വിരുന്നൊരുക്കി. മതസൌഹാര്‍ദ്ദത്തിന്റേയും മൈത്രിയുടേയും സാഹോദര്യത്തിന്റേയും സംഗമമായ ചടങ്ങില്‍ ഹമീദ് വാണിമേല്‍ റമദാന്‍ സന്ദേശം നല്‍കി. ആര്‍ഭാടവും ധൂര്‍ത്തും പൊങ്ങച്ചവും മാറ്റിവെച്ച് സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും സമത്വത്തിന്റെ സന്ദേശമാണ് റമദാന്‍ നമുക്ക് പറഞ്ഞു തരുന്നതെന്നും ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കേണ്ടതിന്റെ ആവശ്യകത നമ്മെ റമദാന്‍ ഓര്‍മ്മപ്പെടുത്തുന്നതായും ഹമീദ് വാണിമേല്‍ പറഞ്ഞു. ജീവകാരുണ്യരംഗത്ത് ഒട്ടേറെ സംഭാവനകള്‍ ചെയ്യുന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ എ. റഹീം ആറ്റൂര്‍കോണത്തിനെ പ്രസിഡണ്ട് നവാസ് ഖാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ജെറിന്‍ വാളകം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ച ചടങ്ങില്‍ നവാസ് ഖാന്‍ പത്തനാപുരം അധ്യക്ഷനായിരുന്നു. എ. റഹീം ഉദ്ഘാടനം ചെയ്തു. നാസര്‍ അബൂബക്കര്‍, സത്താര്‍ കായംകുളം, അബ്ദുല്‍ കരീം പുന്നല, ഷംനാദ് കരുനാഗപ്പള്ളി, സക്കീര്‍ വടക്കുംതല, അര്‍ശുല്‍ അഹമ്മദ്, സലിം കളക്കര, നാസര്‍ നാഷ്കോ, ജബ്ബാര്‍ മഹാത്മ, ബഷീര്‍ പാങ്ങോട്, ജലാല്‍ മൈനാഗപ്പള്ളി, സുലൈമാന്‍ എടത്തറ, ഷിബു പത്തനാപുരം, ഷാജി മടത്തില്‍, അനീസ് തങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ലിയോ പോള്‍, ഹരികൃഷ്ണന്‍, സലിം കൊല്ലം, ഷിറോസ് ഖാന്‍, സുനീര്‍ കൊല്ലം, റിയാസ് പുനലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷിജു കോശി സ്വാഗതവും നസര്‍ ലൈസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍