വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു
Tuesday, June 21, 2016 5:01 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയണ്‍ 2016- 2018 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ജൂണ്‍ 17-നു ഡാളസില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അമേരിക്ക റീജിയണ്‍ ബൈനിയല്‍ കോണ്‍റന്‍സിനോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തതായി ഇലക്ഷന്‍ കമ്മീഷണര്‍ പ്രഖ്യാപിച്ചു. ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ക്ക് ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തിലാണിത്.

2016- 2018 വര്‍ഷത്തെക്കുളള പുതിയ ഭാരവാഹികള്‍ ഫിലിപ്പ് തോമസ്, ചെയര്‍മാന്‍ (ഡാളസ് പ്രൊവിന്‍സ്) ഷാജി എസ്. രാമപുരം, പ്രസിഡന്റ് (ഡിഎഫ്ഡബ്ള്യു പ്രൊവിന്‍സ്), അലക്സ് അലക്സാണ്ടര്‍, സെക്രട്ടറി (ഡാളസ് പ്രൊവിന്‍സ്), സിസില്‍ ചെറിയാന്‍, സിപിഎ ട്രഷറര്‍(നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ്), ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, വൈസ് ചെയര്‍മാന്‍ (ഹൂസ്റണ്‍ പ്രൊവിന്‍സ്), ഫ്രാന്‍സിസ് ജോര്‍ജ്, വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷന്‍(ഡാലസ് പ്രൊവിന്‍സ്), ജയശങ്കര്‍ പിളള ,വൈസ് പ്രസിഡന്റ് ഓര്‍ഗനൈസിംഗ് (ടൊറന്റോ കാനഡ പ്രൊവിന്‍സ്), അലക്സ് ജോര്‍ജ്, അസോസിയേറ്റ് സെക്രട്ടറി(ഒക്കലഹോമ പ്രോവിന്‍സ്) എന്നിവരെ തിരഞ്ഞെടുത്തത് ജനറല്‍ ബോഡി അംഗീകരിച്ചു.

അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ജോണ്‍സണ്‍ തലച്ചെല്ലൂരിനെയും, ഇലക്ഷന്‍ കമ്മിഷണറായി ചെറിയാന്‍ അലക്സാണ്ടറെയും പ്ളാനിംഗ് ആന്റ് ഡവലപ്പ്മെന്റ് പ്രോജക്റ്റ് ചെയര്‍മാന്‍ ഏലിയാസ് കുട്ടി പത്രോസിനെയും വുമണ്‍ ഫോറം ചെയര്‍പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസിനെയും തെരഞ്ഞെടുത്തു. പുതിയതായി സ്ഥാനം ഏറ്റെടുത്തവര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ളോബല്‍ തലത്തില്‍ സീനിയര്‍ ലീഡര്‍ ഗോപാലപിളള സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

വേള്‍ഡ് മലയാളി കൌണ്‍സിലിന് പുതുതായി ഒരു ഓഫീസ് ഡാലസില്‍ തുറക്കുന്നതാണെന്നും ഒഹായ, ഷിക്കാഗോ, ഓസ്റിന്‍, ഒര്‍ലാന്റോ, വാന്‍കൂവര്‍, എഡ്മണ്ടന്‍, കാലിഫോര്‍ണിയ, ഡെന്‍വര്‍, അറ്റ്ലാന്റാ എന്നിവിടങ്ങളില്‍ പുതിയ പ്രൊവിന്‍സുകള്‍ തുടങ്ങുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായും പ്രസിഡന്റ് ഷാജി രാമപുരം അറിയിച്ചു.

ഓഗസ്റ് നാലിനു തിരുവനന്തപുരം മസ്കിറ്റ് ഹോട്ടലില്‍ നടക്കുന്ന ഗ്ളോബല്‍ മീറ്റിംങ്ങില്‍ എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്നു ചടങ്ങില്‍ ഗ്ളോബല്‍ പബ്ളിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോര്‍ജ് കാക്കനാട് അഭ്യര്‍ത്ഥിച്ചു.

ഡാളസില്‍ നടന്ന അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സ് വന്‍ വിജയമായി തീരുവാന്‍ അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്ന് സാന്നിധ്യംകൊണ്ട് സഹായിച്ച എല്ലാ പ്രതിനിധികളേയും 2014 2016 വര്‍ഷത്തെ അമേരിക്ക റീജണല്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രസിഡന്റ് ഏലിയാസ്കുട്ടി പത്രോസ്, സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയശങ്കര്‍ പിള്ള