നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനസഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ളബ്
Tuesday, June 21, 2016 5:00 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ് കേരളത്തിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനു ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ധനസഹായം നല്‍കി.

സോഷ്യല്‍ ക്ളബിന്റെ ബോര്‍ഡ് മെമ്പറും, ഷിക്കാഗോയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ പീറ്റര്‍ കുളങ്ങര ഷിക്കാഗോ സോഷ്യല്‍ ക്ളബിനെ പ്രതിനിധീകരിച്ച്, ഏറ്റുമാനൂര്‍ എംഎല്‍എ കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ഫണ്ടിലേക്ക് സോഷ്യല്‍ ക്ളബിന്റെ ധനസഹായം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം