യുഎഇയില്‍ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Monday, June 20, 2016 11:24 PM IST
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശ്വാസതടസ പ്രശ്നം നേരിടുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ പൊടിക്കാറ്റില്‍ കാഴ്ച മറയുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.