ഇഫ്താര്‍ ലേബര്‍ ക്യാമ്പ് ജൂണ്‍ 23ന്
Monday, June 20, 2016 6:32 AM IST
അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ - അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 23നു (വ്യാഴം) മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ലേബര്‍ ക്യാമ്പിലെ അഞ്ഞൂറോളം വരുന്ന തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു.

അംഗങ്ങളുടെ സഹകരണത്തോടെ തുടര്‍ച്ചയായ നാലാം വര്‍ഷം നടത്തുന്ന ഇഫ്താര്‍ വിരുന്ന് ഇഫ്താര്‍@ലേബര്‍ ക്യാമ്പ് എന്ന പേരില്‍ അചഞകഅ അബുദാബി ചാപ്റ്ററാണ് സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: ജസ്റിന്‍ പൌലോസ് 056 7108569.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള