ഐഐസി ഇഫ്താര്‍ സമ്മേളനം ജൂണ്‍ 24ന്
Monday, June 20, 2016 6:26 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഇഫ്താര്‍ സമ്മേളനം ജൂണ്‍ 24നു (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ ഔക്കാഫ് പ്രതിനിധികളും മറ്റു പ്രമുഖകരും പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, ഇബ്രാഹിം കൂളിമുട്ടം, ബദറുദ്ദീന്‍ പുളിക്കല്‍, യൂനുസ് സലീം, ജംഷിദ് നിലമ്പൂര്‍, ടി.എം. അബ്ദുറഷീദ്, ഷമീമുല്ല സലഫി, മുഹമ്മദ് ആമിര്‍, ഷംജീര്‍ തിരുനാവായ എന്നിവരടങ്ങിയ സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തില്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐഐസി പ്രസിഡന്റ് എം.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ടി.എം.എ റഷീദ്, പി.വി. അബ്ദുല്‍ വഹാബ്, സയിദ് അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍