മാത്യു കോക്കാട്ടിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു.
Sunday, June 19, 2016 3:58 AM IST
ടൊറന്റോ: ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനും, ഫൊക്കാന കാനഡ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ടിന്റെ സഹോദരന്‍ മാത്യു കോക്കാട്ടിന്റെ (64) നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളിയിലെ കോക്കാട്ട് കുടുംബത്തില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ മേഴ്സി മാത്യു, മക്കള്‍: ബിനോയ്, സിബി.

മറ്റു സഹോദരങ്ങള്‍: അലക്സ്, ബറ്റി, ജോസ് , എല്‍സമ്മ (കാനഡ), റോസമ്മ (സൌത്ത് ആഫ്രിക്ക) ജോര്‍ജ്, ശാന്തി (യുഎസ്എ), കുരിയാച്ചന്‍, മേരിക്കുട്ടി.

ജൂണ്‍ 21-നു കാപ്പാട് ഹോളി ക്രോസ് ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

ഫൊക്കാനയ്ക്കുവേണ്ടി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍