യുഎഇ സെന്റ് തോമസ് കോളജ് അലൂംനി ഇഫ്താര്‍ നടത്തി
Saturday, June 18, 2016 8:03 AM IST
അജ്മാന്‍: തൃശൂര്‍ സെന്റ് തോമസ് കോളജ് അലൂംനിയുടെ ആഭിമുഖ്യത്തില്‍ അജ്മാന്‍ ജിഞ്ചര്‍ റസ്ററന്റില്‍ ഇഫ്താര്‍ സംഗമം നടത്തി.

സംഗമം മാധ്യമ പ്രവര്‍ത്തകന്‍ റോയി റാഫേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബോര്‍ജിയോ ലൂവിസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ നസീര്‍ വലിയകത്തിനെ ആദരിച്ചു. നോമ്പിന്റെ പ്രസക്തിയെക്കുറിച്ചു ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി പ്രഭാഷണം നടത്തി. ജോഷി ജോണ്‍, ബാബു ജോയ്, രഘു ആര്‍. നായര്‍, ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: മഹേഷ് പൌലോസ്