ഇഫ്താര്‍ സംഗമം നടത്തി
Saturday, June 18, 2016 6:09 AM IST
ജിദ്ദ: ജംഇയ്യത്തുല്‍ അന്‍സാറിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ശറഫിയ്യ ഇംപാല ഗാര്‍ഡന്‍സില്‍ നടത്തിയ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാംസ്കാരിക മത സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പി.എ. മുഹമ്മദ് റംസാന്‍ സന്ദേശം നല്കി. കാരുണ്യവും സഹനവും വിഭാവനം ചെയ്യുന്ന റംസാന്റെ സാമുഹ്യവശങ്ങളെ കുറിച്ചും ഭിന്നിപ്പുകള്‍ വെടിഞ്ഞു ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രസിഡന്റ് എം.എ. കരീം അധ്യക്ഷത വഹിച്ചു. ഹംസ മാടമ്പത്ത് ഖിറാഅത്ത് നടത്തി. കെ.കെ.യഹയ, റഷീദ്കുഞ്ഞു തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍