തൃശൂര്‍ ജില്ല സൌഹൃദവേദി ഇഫ്താര്‍ സംഗമം നടത്തി
Saturday, June 18, 2016 6:08 AM IST
ജിദ്ദ: ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ സാംസ്കാരിക തലസ്ഥാന നിവാസികള്‍ തൃശൂര്‍ ജില്ല സൌഹൃദവേദി എന്ന കുടക്കീഴില്‍ ഇഫ്താര്‍ സംഗമത്തിന് ഒത്തുകൂടിയപ്പോള്‍ അത് സഹോദര്യത്തിന്റേയും എളിമയുടെയും പ്രതീകമായിമാറി.

ഷറഫിയ അല്‍ ഷരീഫ് കാര്‍ഗോ വില്ലയില്‍ നടത്തിയ ഇഫ്താര്‍ സംഗമം അല്‍
വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്സിപ്പിള്‍ ശ്രീദേവി മേനോന്‍ ഉദ്ഘാടനം ചെയ്തു. സൌഹൃദ വേദി ചെയര്‍മാന്‍ ഷരീഫ് അറക്കല്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഫഖി ഹോസ്പിറ്റല്‍ നഴ്സിംഗ് ഡയറക്ടര്‍ ഷോളി കാവുങ്ങല്‍, പ്രിന്‍സിപ്പല്‍ ഷാനവാസ് തളപ്പില്‍, കണ്‍വീനര്‍ വിനോദ് ജോസഫ്, മുഹമ്മദലി ചേലക്കര എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍