പതിമൂന്നാമത് ഫിബാ കോണ്‍ഫറന്‍സിനു രജിസ്ട്രേഷന്‍ ആരംഭിച്ചു
Saturday, June 18, 2016 6:07 AM IST
ഒന്റാരിയൊ (കാനഡ): ഒന്റാരിയൊ ഹാമില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 10 മുതല്‍ 14 വരെ നടക്കുന്ന പതിമൂന്നാമത് ഫിബാ കോണ്‍ഫറന്‍സിലേക്കുളള രജിസ്ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സ് വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ടെറി ജോര്‍ജ്, സാമുവല്‍ തോമസ്, ജിജി വില്യംസ്, റോജി വര്‍ഗീസ് (രജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്റഴ്സ്), ജിന്‍സി ഏബ്രഹാം, പീറ്റര്‍ ഏബ്രഹാം, സാലി ബെനൊ (ചില്‍ഡ്രന്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്), ജോസ് ചെറിയാന്‍, ലിജൊ എം. ജോര്‍ജ്, ഫിലിപ്പ് ആന്‍ഡ്രൂസ് (മ്യൂസിക്), ഏബല്‍ തോമസ്, ജെഫ് മാത്യു, നോയല്‍ മാത്യു, സന്തോഷ് തോമസ്, പ്രൊമിസ് മാത്യൂ (യൂത്ത് പ്രോഗ്രാം), അലക്സ് തോമസ്, ബോബിന്‍ മാത്യു, ഡാനിയേല്‍ റോബര്‍ട്ട്, വിന്‍ ജോണ്‍സണ്‍ (റിക്രിയേഷന്‍), ബെന്‍ ജോണ്‍, എം. തോമസ്, ബോബി അലക്സാണ്ടര്‍, റജി പോള്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവരാണ് വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാജന്‍ ജോഷ്വാ, ജോയ് ഇട്ടിയന്‍, സജി എബ്രഹാം, ബിനോയ് പോള്‍ എന്നിവരും കോണ്‍ഫറന്‍സ് വിജയകരമാക്കുന്നതിന് സജീവമായി രംഗത്തുണ്ട്.

റോഡ് ഡ്യുബെറി, ഡോ. സ്റീവ് പ്രൈസ്, ജിം കോംറ്റ്, പി.ജെ. ജയിംസ്, ജോണ്‍ പി. തോമസ്, ജെസി ജന്റയല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ പ്രാസംഗികരാണ് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഫറന്‍സിന്റെ വിജയത്തിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ളശയമ@ളശയാമ.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍