പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
Saturday, June 18, 2016 6:05 AM IST
കുവൈത്ത്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് അഹമ്മദി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്സ് പഴയ പള്ളി ഒസിവൈഎം ജൂണ്‍ 10നു അഹമ്മദി സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷ പരിപാടി സെന്റ് ബേസില്‍ വികാരി ഷാജി പി. ജോഷ്വാ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് വര്‍ഗീസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അന്നേ ദിവസം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനകളുടെ പ്രദര്‍ശനവും നടന്നു. പരിപാടികള്‍ക്ക് കണ്‍വീനര്‍ ഷിജു സൈമണ്‍, മനോജ്സി.തങ്കച്ചന്‍, ഷെറിന്‍ ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.