ഡാളസില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ ആഘോഷം ജൂണ്‍ 19ന്
Saturday, June 18, 2016 2:04 AM IST
ഡാളസ്: ഹൂസ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് 'ഇന്റര്‍ നാഷ്ണല്‍ യോഗാ ഡേ' ടെക്സസിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ വെച്ചു സംഘടിപ്പിക്കുന്നു. സാന്റോണിയെ (ജൂണ്‍ 18), ഡാളസ് (ജൂണ്‍ 19), ഡൌണ്‍ ടൌണ്‍ ഹൂസ്റണ്‍ (ജൂണ്‍ 21), നാസാ ഹൂസ്റണ്‍ (ജൂണ്‍ 26), ജൂലൈ 30 (ഓസ്റിന്‍), ജൂണ്‍ 19-നു ഞായര്‍ ഇര്‍വിങ്ങ് മഹാത്മ ഗാന്ധി മെമ്മോറിയല്‍ പ്ളാസ എന്നിവടങ്ങളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി 2014 സെപ്റ്റംബര്‍ 27ന് യുഎന്‍ അസംബ്ളിയില്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചു യൂണൈറ്റഡ് നാഷണല്‍ ജനറല്‍ അസംബ്ളി 2014 ഡിസംബറിലാണ് ഇന്റര്‍ നാഷണല്‍ യോഗാദിനമായി ജൂണ്‍ 21 പ്രഖ്യാപിച്ചത്.

ശാരീരികവും, മാനസികവും, ആത്മീയവുമായ അച്ചടക്കം പാലിക്കുന്നതിനു യോഗ പരിശീലനം അനിവാര്യമാണെന്ന് തിരിച്ചറിവിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രധാനമന്ത്രി യോഗയ്ക്ക് അമിത പ്രാധാന്യമാണ് നല്‍കിയരിക്കുന്നത്.

യോഗാ പരിശീലനം നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണ്‍ ലോ ബോര്‍ഡ് പ്രതിഷേധിച്ചിരുന്നു. യോഗായുടെ ഭാഗമായി നടത്തുന്ന സൂര്യ നമസ്ക്കാരത്തിനിടയില്‍ ശ്ളോകങ്ങള്‍ ഉരുവിടുന്നതിനു പകരം മുസ്ലീം മതവിശ്വാസികള്‍ക്ക് 'അള്ളാ' എന്ന നാമം ഉരുവിടാവുന്നതാണെന്നു കേന്ദ്രമന്ത്രി ശ്രീപദനായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡാളസില്‍ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചറിയാന്‍ ബന്ധപ്പെടുക. ഡോ.പ്രസാദ് തോട്ടക്കൂറ (817 300 4747).

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍