ഡിട്രോയിറ്റ് ടു ഹാവായ്: ഡിഎംഎ പിക്നിക് ജൂണ്‍ 18ന്
Friday, June 17, 2016 8:17 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ സമ്മര്‍ പിക്നിക് ജൂണ്‍ 18നു (ശനി) ട്രോയ് സിറ്റിയിലെ ബൌളന്‍ പാര്‍ക്കില്‍ (ആീൌഹമി ജമൃസ) നടത്തുന്നു.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന പിക്നിക്കില്‍ മിഷഗണിലെ മലയാളി സമൂഹത്തിന്റെ ഒരു ഒത്തുചേരല്‍ കൂടിയാണ്.

മസാല ദോശ, സാദാ ദോശ, നെയ്റോസ്റ്, തട്ടു ദോശ, ഉള്ളി ഊത്തപ്പം, ഡിഎംഎ സ്പെഷല്‍ ദോശ തുടങ്ങി ദോശകളുടെ ഒരു നീണ്ട നിര തന്നെയുള്ള മെനുവില്‍, ഓംലെറ്റ്, ബാര്‍ബിക്യൂ ചിക്കന്‍, സ്പൈസി ചിക്കന്‍, ചിക്കന്‍ പാര്‍മജാന്‍, ഫ്രൈഡ് ചിക്കന്‍ തുടങ്ങി വിവിധങ്ങളായ ചിക്കന്‍ ഡിഷുകളും മറ്റു നാടന്‍ ഫുഡും ലഭ്യമാണ്. തികച്ചും സൌജന്യമായി ആര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണു പിക്നിക്ക് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു കോ-ഓര്‍ഡിനേറ്റര്‍ ഷിബു വര്‍ഗീസ് പറഞ്ഞു.

എല്ലാ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ഹവായിയന്‍ തീമിലാണ് പിക്നിക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണത്തിനൊപ്പം വിവിധ കായിക മത്സരങ്ങളും പിക്നിക്കില്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യ നാടുകളിലെ ദീപു സമൂഹങ്ങളുടെ സംസ്ഥാനമാണ് ഹവായ് ദീപുകള്‍. കേരളത്തിലെ പോലെയുള്ള കാലാവസ്ഥയും കേരവൃക്ഷങ്ങളും നിറഞ്ഞ ദീപുകളാണ് ഹവായ്. ഡിഎംഎ പിക്നിക്കില്‍ നാലു ഹവായ് ദീപുകളുടെ പേരില്‍ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാലു ക്യാപ്റ്റന്‍മാര്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കും. മൌയി (റെഡ്), ഓആഹൂ (ബ്ള്യൂ, മൊളൊക്കായ് (ഗ്രീന്‍), ലാനായ് (യെല്ലോ), എന്നീ ഗ്രൂപ്പുകളെ റോജന്‍ തോമസ്, ജൂലി ബിനു, രാജേഷ് കുട്ടി, സിമി മനോജ് എന്നിവര്‍ നയിക്കും.

അഭിലാഷ് പോള്‍, ആകാശ് ഏബ്രഹാം, ബോബി ആലപ്പാട്ടുകുന്നേല്‍, ഷോണ്‍ കര്‍ത്തനാള്‍, ഷാലു ഡേവിഡ്, ബോണി കോയിത്തറ, വര്‍ക്കി പെരിയപുറത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ മലയാളികളേയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ സൈജന്‍ കണിയോടിക്കല്‍, നോബിള്‍ തോമസ്, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷിബു വര്‍ഗീസ് 248 705 9413.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്