മാതൃഭാഷാ പഠനം: അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ജൂണ്‍ 18ന്
Friday, June 17, 2016 6:23 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടേയും നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന സൌജന്യ മാതൃഭാഷ പഠന ക്ളാസുകള്‍ കുവൈത്തിന്റെ നാലു മേഖലകളിലും സജീവമായി. ഇതിന്റെ ഭാഗമായി അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ മാതൃഭാഷ ക്ളാസുകള്‍ ജൂണ്‍ 18നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കും.

അബു ഹലീഫ മേഖലയിലെ ആദ്യ ക്ളാസ് മെഹ്ബൂള ബ്ളോക്ക് ഒന്നില്‍ കുര്യന്‍ വര്‍ഗീസിന്റെ വസതിയില്‍ ആരംഭിച്ചു. അധ്യാപകന്‍ മണിക്കുട്ടന് കല കുവൈറ്റ് മേഖല സെക്രട്ടറി മുസ്ഫര്‍ അധ്യാപന സഹായി കൈമാറി. ചടങ്ങില്‍ കല കുവൈറ്റ് മാതൃഭാഷ സമിതി കണ്‍വീനര്‍ ഷാജു വി. ഹനീഫ് ക്ളാസുകള്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍, അബു ഹലീഫ മേഖല കമ്മിറ്റി അംഗങ്ങളായ വിനോദ് പ്രകാശന്‍, പ്രജോഷ്, സുദര്‍ശനന്‍, മാതൃഭാഷ സമിതി അബു ഹലീഫ മേഖല കണ്‍വീനര്‍ ജിതിന്‍ പ്രകാശ്, സമിതി അംഗം പ്രമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവരങ്ങള്‍ക്ക്: മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സജിത സ്കറിയ 66467579, കണ്‍വീനര്‍മാര്‍: ഷാജു വി. ഹനീഫ് 60955563, റെജി ജേക്കബ് 96973984, മേഖല കണ്‍വീനര്‍മാര്‍: പ്രിന്‍സ്റണ്‍ ഡിക്രൂസ് (അബ്ബാസിയ) 50292779, കിരണ്‍ (സാല്‍മിയ) 99834602, ജിതിന്‍ പ്രകാശ് (അബു ഹലീഫ) 55926096, ജ്യോതിഷ് പി.ജി. (ഫഹാഹീല്‍) 60737565.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍