ദൈവകൃപയുടെ പാട്ടുകാരന്‍ ഡോ. സാം കടമ്മനിട്ട അമേരിക്കയില്‍
Friday, June 17, 2016 6:16 AM IST
ഹൂസ്റണ്‍: അനുഗ്രഹീത ഗാനങ്ങളിലൂടെ അനേക മനസുകളില്‍ ആശ്വാസ തേന്മഴയായി പെയ്തിറങ്ങുന്ന ദൈവകൃപയുടെ പാട്ടുകാരാന്‍ ഡോ. സാം കടമ്മനിട്ട അമേരിക്കയിലെത്തി. ജൂലൈയില്‍ നടക്കുന്ന വിവിധ സംഗീത പരിപാടികള്‍ക്കു നേതൃത്വം നല്കും. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്ന ഡോ. സാം കടമ്മനിട്ട അനുഗ്രഹീത ഗായകന്‍ കൂടിയാണ്.

നിരവധി സംഗീത ആല്‍ബങ്ങളിലൂടെയായി 300 ല്‍ അധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ ദിവ്യജ്യോതിസ് എന്ന ക്രിസ്മസ് ആല്‍ബമാണ് ആദ്യ സംഗീത സംരംഭം. തുടര്‍ന്നു ദിവ്യതേജസ്, ദിവ്യനക്ഷത്രം, ദിവ്യപ്രകാശം, ദിവ്യദീപ്തി, ദിവ്യസാന്നിധ്യം, ദിവ്യതാരകം, ദിവ്യസ്നേഹം, ദിവ്യരാത്രി എന്നിങ്ങനെ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തുടര്‍ച്ചയായി ക്രിസ്മസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് ലോകമെമ്പാടുമുള്ള നൂറു കണക്കിനു ഗായക സംഘങ്ങള്‍ക്കു ക്രിസ്മസ് കാലയളവില്‍ സഹായകരമായ ശുശ്രുഷയാണ്. ഗായക സംഘങ്ങള്‍ക്ക് പഠിച്ചു പാടാവുന്ന തരത്തിലുള്ള ഗാനങ്ങള്‍ എന്നതാണ് ഈ ആല്‍ബങ്ങളുടെ സവിശേഷത.

2016 ഡിസംബറില്‍ പത്താമത് ക്രിസ്മസ് ആല്‍ബം പുറത്തിറക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഡോ. സാം കടമ്മനിട്ട. വ്യത്യസ്ഥകള്‍ പരീക്ഷിക്കുന്ന ഡോ. സാം കടമ്മനിട്ടയില്‍നിന്നു പുതുമയുള്ള ഗാനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ആസ്വാദക ലോകം.

ഇരുപത്തിരണ്ടു ലക്ഷത്തിലധികം യൂട്യൂബ് പ്രേക്ഷകരാണ് ഡോ. സാം കടമ്മനിട്ടയുടെ ഗാനങ്ങള്‍ ശ്രവിക്കുന്നത്.

മാര്‍ത്തോമ സഭയുടെ കാലം ചെയ്ത സഖറിയാസ് മാര്‍ തെയോഫിലസ് രചിച്ച ഗാനങ്ങള്‍ക്ക് ഡോ. സാം കടമ്മനിട്ട നല്‍കിയ സംഗീതം ഏറെ പ്രശംസ പിടിച്ചു പറ്റി. 2009 ല്‍ പുറത്തിറങ്ങിയ ആര്‍ദ്രമായ് എന്ന ആല്‍ബത്തിന് ഇപ്പോഴും ഏറെ പ്രേക്ഷകരാണുള്ളത്.

2014ല്‍ പുറത്തിറങ്ങിയ അലിവുള്ള ദൈവം എന്ന ആല്‍ബത്തിലെ ഗാനങ്ങളും 2015 ല്‍ പുറത്തിറങ്ങിയ ഹൃദയ കീര്‍ത്തനത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഗാനങ്ങളാണ്.

തികച്ചും മതേതര മനസിനുടമയായ ഡോ. സാം കടമ്മനിട്ട, ദൈവം നല്‍കിയ സംഗീത വരദാനം നന്മയുള്ള സംഗീതം ആസ്വദിക്കുന്ന എല്ലാവര്‍ക്കും ലഭ്യമാക്കണം എന്ന പക്ഷക്കാരനാണ്. അതുകൊണ്ടുതന്നെ ഭക്തി ഗാനങ്ങളോടൊപ്പം നിരവധി മതേതര സ്വഭാവമുള്ള ഗാനങ്ങള്‍ക്കും ഡോ. സാം കടമ്മനിട്ട സംഗീതം നല്‍കിയിട്ടുണ്ട്.

2014 ല്‍ മലയാളത്തിലെ പ്രമുഖ ആല്‍ബം നിര്‍മാണ കമ്പനിയായ ഈസ്റ് കോസ്റുമായി സഹകരിച്ചു പുറത്തിറക്കിയ 3 ശി 1 ആല്‍ബത്തില്‍ ഓണപ്പാട്ടുകളും പ്രണയ ഗാനങ്ങളും ലളിത ഗാനങ്ങളും അടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ ഗായകരും ഈ ആല്‍ബത്തില്‍ അണിനിരന്നിട്ടുണ്ട്.

കേരള സര്‍ക്കാര്‍ സംരംഭമായ ങ്യ ഞലുീിശെയശഹശ്യേ ീ ഇവശഹറൃലി എന്ന പദ്ധതിയുടെ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിക്കു വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുകയും ചെയ്യുന്നു.

സംഗീതം സ്വപ്നം കാണുന്ന ഡോ. സാം കടമ്മനിട്ട അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ദൂരദര്‍ശന്‍ വാര്‍ത്തകളുടെ അവതാരകനും റിപ്പോര്‍ട്ടറുമായ സാം, 2015 ലെ ശളളസ മീഡിയ അവാര്‍ഡ് ജേതാവാണ്.

വൈഎംസിഎ സ്ഥാപക സെക്രട്ടറി കൂടിയായ ഡോ. സാം കടമ്മനിട്ട നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു പ്രവര്‍ത്തനമേഖലയാണ്. ജേര്‍ണലിസം, ഫിലോസഫി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

കഴിഞ്ഞ 11 വര്‍ഷമായി ക്രൈസ്തവ സംഗീത മേഖലയില്‍ നല്‍കിയ സംഭാവനകള്‍, മുന്നൂറിലധികം ഗാനങ്ങള്‍, യൂട്യൂബ് ടഠൌില ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും ലഭ്യമാക്കുന്ന സേവനങ്ങള്‍, ഹൃദയങ്ങളെ തൊടുന്ന സംഗീതം എന്ന ജേര്‍ണല്‍, എന്നിവ പരിഗണിച്ചു ഇന്റര്‍നാഷണല്‍ ചര്‍ച്ച് മാനേജ്മെന്റ് ഫ്ളോറിഡ ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഇപ്പോള്‍ മാര്‍ത്തോമ കോളജ് ഓഫ് സൈക്കോളജി ആന്‍ഡ് കൌണ്‍സിലിംഗില്‍ ങരെ കൌണ്‍സിലിംഗ് വിദ്യാര്‍ഥിയാണ്.

ഏതൊരു കലാകാരനേയും പോലെ സിനിമ സ്വപ്നം കാണുന്ന ഡോ. സാം ആദ്യമായി സംഗീതം പകര്‍ന്ന തമിഴ് സിനിമ ഈ വര്‍ഷം പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ്. വിജയ് യേശുദാസ് പാടിയ ഈ ഗാനം അണിയറ പ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. പുറത്തു വരുന്നതിനു മുന്‍പേ മറ്റു ചില പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ക്കും ഈ ഗാനം കാരണമായിക്കഴിഞ്ഞു. ഗാന രചയിതാവും ആത്മ സുഹൃത്തുമായ ബാബു കോടംവേലില്‍ ഡോ. സാം കടമ്മനിട്ടയുടെ എല്ലാ പദ്ധതികളുടെയും ഭാഗമാണ്.

ഭാര്യ ദീപ്തി സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. മകള്‍: എസ്േതര്‍ സാം എല്‍കെജി വിദ്യാര്‍ഥിനി.

വിവരങ്ങള്‍ക്ക്: ങീയശഹല ചീ. 7133519992, ംംം.മൊസമറമാാമിശമേേ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം