ഒഐസിസി കുവൈറ്റ് യാത്രയയപ്പു നല്‍കി
Friday, June 17, 2016 6:13 AM IST
കുവൈത്ത്: സ്ഥിരതാമസത്തിനായി നാട്ടിലേക്കു മടങ്ങുന്ന പത്തനംതിട്ട ജില്ലാ ഒഐസിസി കമ്മിറ്റിയുടെ പ്രസിഡന്റ് തോമസ് കുരുവിളയ്ക്ക് യാത്രയയപ്പു നല്‍കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തോമസ് കുരുവിളക്ക് നാഷണല്‍ പ്രസിഡന്റ് സ്നേഹോപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, തോമസ് കുരുവിള, ട്രഷറര്‍ രാജീവ് നെടുവിലെമുറി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍