സിഎംഎ ചീട്ടുകളി മത്സരം ജൂലൈ 23ന്
Friday, June 17, 2016 6:11 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ചീട്ടുകളി മത്സരം ജൂലൈ 23-നു (ശനി) രാവിലെ ഒന്‍പതു മുതല്‍ മൌണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളില്‍ (834 ഋ ഞമിറ ഞറ, ടൌശ 13, ങക ജൃീുലര, കഘ 60056) നടത്തുന്നു. ഷിക്കാഗോയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മത്സരത്തിനു നേതൃത്വം കൊടുക്കുന്ന കമ്മിറ്റി കോ-ഓര്‍ഡിനേറ്റേഴ്സായി ജോസ് സൈമ മുണ്ടപ്ളാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം നേടുവര്‍ക്കു ജോസഫ് (ഓപ്പന്‍) പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്പോസര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും സമ്മാനിക്കും.

സിഎംഎ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷയില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗം മത്സരത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു. ജൂലൈ അവസാനം ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തുവാനും ഈവര്‍ഷവും വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം നല്‍കാനും തീരുമാനിച്ചു. സെപ്റ്റംബര്‍ 10നു വൈകുന്നേരം ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ബിജി സി. മാണി, ജോസ് സൈമ മുണ്ടപ്ളാക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, മോഹന്‍ സെബാസ്റ്യന്‍, രഞ്ജന്‍ ഏബ്രഹാം, ജിമ്മി കണിയാലി, തൊമ്മന്‍ പൂഴിക്കുല്‍േ, സണ്ണി വള്ളിക്കളം, ജേക്കബ് പുറയംപള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, മത്തിയാസ് പുല്ലാപ്പള്ളി, സാബു നടുവീട്ടില്‍, സന്തോഷ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം