ഷാര്‍ജയില്‍ 21 യാജകരെ അറസ്റ് ചെയ്തു
Friday, June 17, 2016 5:35 AM IST
ഷാര്‍ജ: നോമ്പുകാലത്ത് ഭിക്ഷാടനം നിരോധിച്ചിരിക്കുന്ന ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21 യാജകരെ പോലീസ് അറസ്റ് ചെയ്തു. നോമ്പുകാലത്ത് ഭിക്ഷാടനം നിരോധിച്ച് അധികൃതര്‍ നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ച് പള്ളികളുടെ പരിസരങ്ങളിലും നോമ്പുതുറ സ്ഥലങ്ങളിലും ഭിക്ഷയാചിച്ചവരെയാണ് പോലീസ് അറസ്റ് ചെയ്തത്. ഇത്തരത്തില്‍ ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ച് പൊതുജനങ്ങളും വിവരം കൈമാറണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.