നിയുക്ത ആര്‍ച്ചുബിഷപ്പ് കുര്യന്‍ വയലുങ്കലിനെ അനുമോദിച്ചു
Thursday, June 16, 2016 6:19 AM IST
കോട്ടയം: റാസിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പാപ്പുവാ ന്യൂഗിനിയയുടെ അപ്പോസ്തലിക് നുണ്‍ഷ്യോയുമായ നിയമിതനായശേഷം കോട്ടയത്തെത്തിയ മോണ്‍. കുര്യന്‍ വയലുങ്കലിനെ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) പ്രസിഡന്റ് ജോസ് കണിയാലി, ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ബൊക്കെ നല്‍കി അനുമോദിച്ചു.

ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ പ്രഥമ കൌണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.

ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സലര്‍ ഡോ. തോമസ് എം. കോട്ടൂര്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രാജു ആലപ്പാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.