ഡബ്ള്യുഎംസി അമേരിക്ക റീജണ്‍ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, June 16, 2016 6:16 AM IST
ന്യൂജേഴ്സി: ഫിലഡല്‍ഫിയയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു ജൂണ്‍ 25നു സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു മുഖ്യവരണാധികാരി ജോണ്‍ തോമസ് അറിയിച്ചു.

ഡബ്ള്യുഎംസി റീജണിന്റെ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, ഹൂസ്റണ്‍, ഡാളസ്, ഒക്ലഹോമ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും പ്രൊവിന്‍സ് ഭരവാഹികള്‍ എത്തും.

നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചതില്‍നിന്നും ജോസഫ് ജി. പനയ്ക്കല്‍ ഫിലഡല്‍ഫിയ (ചെയര്‍മാന്‍), പി.സി. മാത്യു ഡാളസ് (പ്രസിഡന്റ്), ചാക്കോ കോയിക്കലേത്ത് ന്യയോര്‍ക്ക് (വൈസ് പ്രസിഡന്റ്), കുര്യന്‍ സഖറിയ ഒക്ലഹോമ (ജനറല്‍ സെക്രട്ടറി), പിന്റോ ചാക്കോ ന്യൂജേഴ്സി (ജോ. സെക്രട്ടറി), ഫിലിപ്പ് മാരേട്ട് ന്യൂജേഴ്സി (ട്രഷറര്‍) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു സ്ഥാനങ്ങളിലേക്ക് 25നു പുതിയ എക്സിക്യൂട്ടീവ് കൌണ്‍സില്‍ നോമിനേറ്റു ചെയ്യും.

വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് 908 326 3740.