യാത്രയയപ്പു നല്‍കി
Thursday, June 16, 2016 6:15 AM IST
കുവൈത്ത് സിറ്റി: നാല്‍പ്പതു വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സെയില്‍സ് അഡ്മിനിസ്ട്രഷന്‍ സീനിയര്‍ മാനേജര്‍ രാജു വര്‍ഗീസിനു അല്‍ സയര്‍ ഗ്രൂപ്പ് യാത്രയയപ്പു നല്‍കി.

പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ ഇദ്ദേഹം 1976 മുതല്‍ 'ടൊയോട്ട' എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ സയര്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ രാജുവിന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനാര്‍ഹമാണന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ചെയര്‍മാന്‍ ഫൈസല്‍ ബദര്‍, സിഇഒ മുബാറക് അല്‍ നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍