സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ആദരിച്ചു
Thursday, June 16, 2016 6:13 AM IST
റിയാദ്: സമസ്ത ജനറല്‍ സെക്രട്ടറിയായതിനുശേഷം റിയാദിലെത്തിയ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് പൌരസ്വീകരണം നല്‍കി. റിയാദിലെ മത രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രഗല്ഭ വ്യക്തികള്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നല്ലരൂപത്തില്‍ ഉപയോഗപ്പെടുത്തണമെന്നും പൂര്‍വീകരുടെ നന്മകള്‍ പിന്തുടരാന്‍ പ്രേരിതമാകും വിധം ഭാവി തലമുറയെ സംസ്കരിക്കണമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ ഉണര്‍ത്തി.

മോഡേണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എസ്കെഐസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി (എസ്വൈഎസ്), ഹമീദ് വാണിന്മേല്‍, സുലൈമാന്‍ ഹുദവി, നാസര്‍ കാരന്തൂര്‍, അബൂബക്കര്‍ ഹാജി ബ്ളാത്തൂര്‍, അബൂബക്കര്‍ ഫൈസി വെളളില, എന്‍.സി. മുഹമ്മദ് കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുസ്തഫ ബാഖവി (എസ്കെഐസി) അസീസ് വാഴക്കാട് (എസ്വൈഎസ്) മൊയ്തീന്‍ കോയ (കെഎംസിസി), മൊയ്തീന്‍ കുട്ടി തെന്നല (ദാറുല്‍ ഹുദ), ശമീര്‍ പുത്തൂര്‍ (കെഡിഎംഎഫ്) സുബൈര്‍ ഹുദവി (ഹാദിയ) അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ (മൊട്ടമ്മല്‍ മുസ്ലിം ജമാഅത്ത്), ശംസുദ്ദീന്‍ പെരുമ്പട്ട (തൃക്കരിപ്പൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്) മുഹമ്മദ് കളപ്പാറ (കാസര്‍ഗോഡ് സംയുക്ത മുസ്ലിം ജമാഅത്ത്), ശരീഫ് തോടാര്‍ (ദാറുന്നൂര്‍ കാശിപട്ണ, മംഗലാപുരം), മാള മുഹ്യുദ്ദീന്‍ (ദാറുറഹ്മ തൊഴിയൂര്‍) മുഹമ്മദ് ഉപ്പള (പിയുഎ കോളജ്), ആശ മുസ്തഫ തുടങ്ങിയവര്‍ ഷാളണയിച്ച് ആദരിച്ചു. കോയാമു ഹാജി, അഹമ്മദ് കുട്ടി തേനുങ്ങല്‍, ഹബീബുളള പട്ടാമ്പി, മുഹമ്മദ് കോയ തങ്ങള്‍, ഇബ്രാഹിം സുബ്ഹാന്‍, ഇഖ്ബാല്‍ കാവനൂര്‍, ബശീര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍