തമ്പി ചാക്കോയ്ക്ക് പിന്തുണച്ച് വിവിധ അംഗ സംഘടനകള്‍
Thursday, June 16, 2016 6:12 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ തമ്പി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, വാഷിംഗ്ടണ്‍, ഫ്ളോറിഡ, ഹൂസ്റണ്‍, കാനഡ എന്നീ ഫൊക്കാനയുടെ അംഗസംഘടനകളിലെ ഒട്ടേറെ ഡെലിഗേറ്റുകള്‍ രംഗത്തുവന്നു.

തമ്പി ചാക്കോയ്ക്ക് അര്‍ഹമായ ഒരു അവസരം കൊടുക്കേണ്ടത് എല്ലാ ഡെലിഗേറ്റുകളുടെയും മനോധര്‍മമാണ്. തമ്പി ചാക്കോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍