ഏഴാം മാസത്തില്‍ ആകാശത്ത് സുഖ പ്രസവം
Thursday, June 16, 2016 5:18 AM IST
മനാമ: സൌദി വിമാനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ദിവസം സൌദി അറബ്യേന്‍ എയര്‍ലൈന്‍സിലായിരുന്നു സംഭവം. സൌദിയിലെ ജിദ്ദയില്‍നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേയാണ് യുവതി കുഞ്ഞിന് ജന്മമേകിയത്. വടക്കന്‍ അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ പൈലറ്റ് ലണ്ടനിലെ ഹീത്രുവിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിട്ടു.

യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. അതിനാലാണ് യാത്ര അനുവദിച്ചതെന്നാണ് സൌദി എയര്‍ലൈന്‍സ് വക്താവ് അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കുട്ടിയുമായി വിമാന ജീവനക്കാര്‍ നില്‍ക്കുന്ന ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.