ജസ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജണ്‍ സ്വീകരണം നല്‍കുന്നു
Thursday, June 16, 2016 5:14 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17-നു വൈകുന്നേരം ആറിനു ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫിനു സ്വീകരണം നല്കുന്നു. ഷിക്കാഗോയിലെ വിവിധ സംഘടനകളില്‍പ്പെട്ട നേതാക്കളും, ഫോമ റീജണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

ജസ്റീസ് കുര്യന്‍ ജോസഫിനു നല്‍കുന്ന സ്വീകരണ പരിപാടിയിലേക്ക് ഏവരെരയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), ബെന്നി വാച്ചാച്ചിറ (847 322 1973), ജോസി കുരിശിങ്കല്‍ (773 478 4357), ബിജി ഫിലിപ്പ് (224 565 8268), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564). ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം