ചേതന സാഹിത്യ വേദി പ്രതിമാസ സാഹിത്യസദസ് സംഘടിപ്പിച്ചു
Wednesday, June 15, 2016 6:30 AM IST
ജിദ്ദ: സാഹിത്യ കൂട്ടായ്മയായ ചേതന സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിമാസ സാഹിത്യസദസ് സംഘടിപ്പിച്ചു.

പ്രശസ്ത ബ്ളോഗര്‍ ബഷീര്‍ വളളിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വായനമരിക്കുന്നില്ലെന്നും വായനയുടെ തലങ്ങള്‍ ഇന്നു മാറിയെന്നും ഓണ്‍ലൈന്‍ വായനയിലൂടെയാണ് പുതുതലമുറ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ അക്ഷരസ്നേഹികള്‍ക്കും പുസ്തക പ്രേമികള്‍ക്കും അവസരങ്ങള്‍ വളരെ കൂടുതലാണെന്നും ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.

ഗോപി നെടുങ്ങാടി, കെ.ടി.എ. മുനീര്‍, ബഷീര്‍ തൊട്ടിയാന്‍, റഷീദ് കുളത്തറ, ബഷീര്‍ ചാവക്കാട്, കൊമ്പന്‍ മൂസ, സമീര്‍ മലപ്പുറം, ഷാനവാസ് വണ്ടൂര്‍, കുഞ്ഞു മുഹമ്മദ് കൊടശേരി, ഷാജു അത്താണിക്കല്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഷറഫുദ്ദീന്‍ കായംകുളം, ഫസലുള്ള വെള്ളുംബാലി, ബാസിം ബഷീര്‍ എന്നിവര്‍ 'എന്നെ ഇരുത്തി വായിപ്പിച്ച പുസ്തകം' എന്ന ശീര്‍ഷകത്തില്‍ അവരുടെ വായന പങ്കുവച്ചു. സെക്രട്ടറി സിറാജ് കരുമാടി, യൂനസ് കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍