സൌദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
Wednesday, June 15, 2016 6:30 AM IST
ജിദ്ദ: ജിസാന്‍ റോഡില്‍ ഖുന്‍ഫുദക്ക് സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

പെരിന്തല്‍മണ്ണ തേക്കിന്‍കോട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൌലവി (67), ചാലിയം കടലുണ്ടി സ്വദേശി മുഹമ്മദ് അഫ്സല്‍ (33) എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം. ഖുന്‍ഫുദയില്‍ ജോലി ചെയ്യുന്ന ഇരുവരും ജോലിയുടെ ഭാഗമായി മക്ക്വ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യവേ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സൌദി പൌരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സൌദി പൌരനും മരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍