നവയുഗം റാസ് അല്‍ ഖയര്‍ മേഖല വാര്‍ഷിക സമ്മേളനവും ഒഎന്‍വി സംഗീത നിശയും നടത്തി
Wednesday, June 15, 2016 6:28 AM IST
ജുബൈല്‍: നവയുഗം റാസ് അല്‍ ഖയര്‍ മേഖല കമ്മിറ്റിയുടെ മൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ചു ദമാം ഹൈവേയിലെ റൂബാ വില്ലേജില്‍ 'ഒരു വട്ടം കൂടി.....' സാംസ്കാരിക സമ്മേളനവും ഒഎന്‍വി ഗാനസന്ധ്യയും സംഘടിപ്പിച്ചു.

ചടങ്ങില്‍ ആനുകാലിക വിഷയങ്ങളില്‍ നവയുഗം പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ചര്‍ച്ച ചെയ്തു. ജുബൈല്‍ ഇന്ത്യന്‍ എംബസി സ്കൂളിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ രക്ഷിതാക്കളെ കൃത്യമായി വോട്ടു ചെയ്യിക്കുന്നതില്‍ നവയുഗം പ്രവര്‍ത്തകരുടെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടു. ഒഎന്‍വിയുടെ 'ഗോതമ്പ് മണികള്‍' കവിതയിലെ ഏതാനും വരികള്‍ ചൊല്ലി അര്‍പ്പിതാ ശ്യാം ഗുരുവന്ദനം നടത്തി. ദമാം സ്ട്രിംഗ്സ് ഒരുക്കിയ ഒഎന്‍വി സംഗീത നിശയും അരങ്ങേറി.

സാംസ്കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ടി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. നവയുഗം ജുബൈല്‍ കേന്ദ്ര കമ്മിറ്റി കുടുംബവേദി സെക്രട്ടറി എം.ജി. മനോജ് അധ്യക്ഷത വഹിച്ചു. നവയുഗം റാസ് അല്‍ ഖയര്‍ സെക്രട്ടറി ടി.കെ. നൌഷാദ്, എം.എന്‍. ബൈജു, ആര്‍.ജി. പിള്ള, അഷ്റഫ് കൊടുങ്ങല്ലൂര്‍, രാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. അബ്ബാസ്, സുധീര്‍, ഫബീഷ്, ശശി കുമാര്‍, രാജേഷ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം