അതീവ ഹ്രസ്വ ചിത്രങ്ങളുടെ അന്താരാഷ്ട്ര മേളയ്ക്ക് എന്‍ട്രികളുടെ പ്രവാഹം
Wednesday, June 15, 2016 6:27 AM IST
അബുദാബി: അഞ്ചു മിനിറ്റിലും താഴെയും ദൈര്‍ഘ്യമുള്ള അതീവ ഹ്രസ്വ ചിത്രങ്ങള്‍ക്കായി ഇന്‍സൈറ്റ് സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ഹൈക്കു അമച്വര്‍ ലിറ്റില്‍ ഫിലിം ഫെസ്റിവല്‍ മത്സര വിഭാഗത്തിലേക്ക് ഇന്ത്യയുടെ വിവിധ മേഖലകളില്‍നിന്നും വിദേശത്തുനിന്നും എന്‍ട്രികളുടെ പ്രവാഹം തുടങ്ങി.

ഓഗസ്റ് 13, 14 തീയതികളിലാണ് മേള. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്.

ഒന്നാം സമ്മാനമായ ഗോള്‍ഡന്‍ സ്ക്രീന്‍ അവാര്‍ഡ് 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും ലഭിക്കും. തുടര്‍ന്നു വരുന്ന അഞ്ചു ചിത്രങ്ങള്‍ക്ക് 5,000 രൂപയുംം പ്രശസ്തി പത്രവും ലഭിക്കും. സ്ക്രീന്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഓരോ സിനിമയും കാണിച്ചശേഷം അണിയറ പ്രവര്‍ത്തകരും കാണികളും ജൂറി അംഗങ്ങളും പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ംംം.ുമഹമസസമറശിശെഴവ.രീാ, രീിമേര@ുമഹമസസമറശിശെഴവ.രീാ.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള