കല്യാണ്‍ ജ്വല്ലേഴ്സ് 'ബാക്ക് ഹോം' കാമ്പയിനു തുടക്കമായി
Wednesday, June 15, 2016 6:24 AM IST
കുവൈത്ത്: ഗള്‍ഫിലെ പ്രശസ്തമായ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സ് ബാക്ക് ഹോം കാമ്പയിന്‍ ആരംഭിച്ചു. റംസാന്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള കല്യാണിന്റെ സ്നേഹ സമ്മാനമാണു ബാക്ക് ഹോം കാമ്പയിന്‍.

കല്യാണില്‍നിന്നു കുറഞ്ഞത് 200 കുവൈറ്റി ദിനാറിനു സ്വര്‍ണാഭരണ പര്‍ച്ചേയ്സ് നടത്തുന്നവര്‍ക്കു ലഭിക്കുന്ന സ്ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണുകള്‍ മുഖേനയുള്ള നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.

200 കുവൈറ്റി ദിനാറിനു സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു കൂപ്പണും 400 കുവൈറ്റി ദിനാറിന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മൂന്നു കൂപ്പണുകളും 400 കുവൈറ്റി ദിനാറിന് വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നാലു കൂപ്പണുകളുമാണു ലഭിക്കുക. മൂന്നും നാലും കൂപ്പണുകള്‍ ലഭിക്കുന്നവര്‍ക്ക് സുനിശ്ചിത സമ്മാനങ്ങളും ഉണ്ടാകും.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍