ഗ്രിഗോറിയന്‍ സ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ളാസ്
Wednesday, June 15, 2016 4:38 AM IST
ഹൂസ്റണ്‍: ഗ്രിഗോറിയന്‍ സ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അവധിക്കാല മലയാളം ക്ളാസിന്റെ എട്ടാമത് ബാച്ചിന്റെ ക്ളാസുകള്‍ ജൂലൈ, ഓഗസ്റ് മാസങ്ങളിലായി സ്കാര്‍സ് ഡേയില്‍, ഹാരിസ് കൌണ്ടി പബ്ളിക് ലൈബ്രറിയുടെ ഹാളില്‍ നടത്തുന്നതാണ്.

ജൂലൈ ആറിനു ബുധനാഴ്ച തുടങ്ങുന്ന ക്ളാസ് രാവിലെ 10 മുതല്‍ 12 വരെയാണു നടത്തുന്നത്. അതുകൂടാതെ വിദ്യാര്‍ഥികളുടേയും, രക്ഷിതാക്കളുടേയും സൌകര്യാര്‍ഥം തുടക്കക്കാര്‍ക്കുവേണ്ടി ശനിയാഴ്ച തോറും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഒരു സെഷന്‍കൂടി നടത്തുവാന്‍ തീരുമാനിച്ചു. ആറു വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളെ മലയാളം സംസാരിക്കാനും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമൊപ്പം സംസ്കാരവും മൂല്യങ്ങളും കുട്ടികള്‍ക്കു പകര്‍ന്നുനല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ജിഎസ്സി ഹൂസ്റണ്‍ ഈ ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന അധ്യാപികയായ സൂസന്‍ വര്‍ഗീസ് ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ജി.എസ്.സി ഹൂസ്റണ്‍ ഫെയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുകയോ സെക്രട്ടറി സിറില്‍ രാജന്‍, ക്ളാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു, ആനി ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 832 910 7296, 281 450 9730, ഇ-മെയില്‍: ഴരെ.വൌീി@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം