ഒന്‍പത് വയസുകാരന്‍ രണ്ടു മൈല്‍ നീന്തി റിക്കാര്‍ഡിട്ടു
Wednesday, June 15, 2016 4:37 AM IST
കാലിഫോര്‍ണിയ: ശക്തമായ അടിയൊഴുക്കുകളേയും തിമിംഗലങ്ങളേയും അവഗണിച്ചു സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു അല്‍ക്ക ട്രാസിലേക്കും അവിടെ നിന്നു തിരിച്ചും നീന്തി ഒമ്പതു വയസുകാരന്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ജൂണ്‍ 12-നു സാഹസ നീന്തല്‍ യജ്ഞം പൂര്‍ത്തീകരിച്ചത്.

മുന്‍ ജയില്‍ എന്നറിയപ്പെടുന്ന അല്‍ക്ക ട്രാസിലേക്ക് നീന്തിയ പത്തു വയസുകാരന്റെ നിലവിലുളള റെക്കാര്‍ഡാണ് ഒന്‍പതു വയസുളള ജയിംസ് സാവേജ് തകര്‍ത്തത്.

നീന്തല്‍ അവസാനിക്കാന്‍ 30 മിനിട്ടുളളപ്പോള്‍ ശക്തമായ തിരമാലകള്‍ മുഖത്തേക്ക് ആഞ്ഞടിച്ചത്. നീന്തലിന് തടസമായി. ഇനിയും നീന്തല്‍ തുടരണോ എന്നു സംശയിച്ച മകന് 200 ഡോളര്‍ സമ്മാനമായി നല്‍കാമെന്ന് പിതാവ് വാഗ്ദാനം നല്‍കി. ഇതേത്തുടര്‍ന്നാണു കുട്ടി നീന്തല്‍ ദൌത്യം പൂര്‍ത്തീകരിച്ചത്.

രണ്ടു മണിക്കൂറാണു രണ്ട് മൈല്‍ ദൂരം നീന്താനെടുത്തത്. നിരന്തരമായ പരിശീലനം മൂലമാണ് അനായാസ വിജയം കരസ്ഥമാക്കാന്‍ ഒമ്പതു വയസുകാരനു കഴിഞ്ഞതെന്ന് പരിശീലകന്‍ ജോഷ് വെയ്ന്‍ ബെര്‍ജര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്:പി. പി. ചെറിയാന്‍